കരിങ്കുന്നം : ഇടയാടി അംഗൻവാടി കമ്പ്യൂട്ടറൈസ്ഡ് ആകുന്നു .മൂന്നുസെന്റിൽ നിർമ്മിച്ചിരി ക്കുന്ന അംഗൻവാടി കെട്ടിടത്തിൽ കുട്ടികളുടെ ക്ലാസിനു പുറമേ അടുക്കളയും അച്ചാറ്റ്ഡ് ബാത്ത്രൂമുമുണ്ട്. നേരത്തെ അംഗൻവാടിക്കായി മൂന്നു സെന്റ് സ്ഥലം സൗജന്യമായി ലഭിച്ചതോടെ കെട്ടിടം നിർമ്മി ക്കാനുള്ള ഫണ്ടിനായി ശ്രമം തുടങ്ങി.അന്നത്തെ മന്ത്രി പി.ജെ ജോസഫ് മൂന്നു ലക്ഷം രൂപ അനുവദിച്ചു. ഇതോടെ അംഗൻ വാടിയുടെ നിർമ്മാണമാരംഭിച്ചു.മൂന്നുമാസം കൊണ്ട് അംഗൻ വാടി കെട്ടിടം പൂർത്തീകരിച്ചു .ടൈൽ വിരിച്ചു മനോഹരമാക്കിയ അംഗൻവാടിയിൽ ഫ്രിഡ്ജ് ,ഫാൻ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ നേരത്തെ മുതൽ ഉണ്ടായിരുന്നു . അന്നത്തെ ഗ്രാമപഞ്ചായത്ത് മെമ്പറും ഇപ്പോൾ വൈസ് പ്രസിഡന്റുമായ ബീന പയസിന്റെ നേതൃത്വ ത്തിൽ നടത്തിയ പരിശ്രമമാണ് മനോഹരമായ അംഗൻ വാടി പ്രാവർത്തികമാക്കിയത്.
അംഗൻവാടി കംപ്യൂട്ടറൈസേഷന്റെ ഉദ്ഘാടനം ഇന്ന് ഉച്ചകഴിഞ്ഞു രണ്ടിന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോജി ഇടാംപുറം നിർവഹിക്കും . ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബീന പയസ് , വിവിധ ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും .