
വണ്ടിപ്പെരിയാർ: അടിയന്തിരമായി തോട്ടംതൊഴിലാളികളുടെ ലയങ്ങളുടെ അറ്റകുറ്റപണികൾ നടത്തി താമസയോഗ്യമാക്കണമെന്ന് പീരുമേട് തോട്ടം തൊഴിലാളി യൂണിയൻ വാർഷിക സമ്മേളനം ആവശ്യപ്പെട്ടു. തൊഴിലാളികളുടെ ശമ്പള കുടിശിക, ചെലവ് കാശ് യഥാസമയം നൽകുക, ലീവ് വിത്ത് വേജസ്, കമ്പിളി കാശ്, പ്രാവിഡന്റ് ഫണ്ട് വിഹിതം കുടിശിക ആക്കാതെ കൃത്യമായി അടയ്ക്കുക, പിരിഞ്ഞു പോയ തൊഴിലാളികൾക്ക് കൊടുക്കാനുള്ള ഗ്രാറ്റുവിറ്റി ഉടൻ നൽകുക, കുടിവെള്ള സൗകര്യം നൽകുക, തുടങ്ങിയ ആവശ്യങ്ങൾ നടപ്പിലാക്കണമന്ന് യൂണിയൻ ആവശ്യപ്പെട്ട്. പ്രസിഡന്റ് ആർ. തിലകൻ അദ്ധ്യക്ഷനായിരുന്നു. കേരള പ്ലാന്റേഷൻ ലേബർ ഫെഡറേഷൻ ജനറൽ സെക്രട്ടറി കെ കെ ജയ ചന്ദ്രൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. സി.ഐ.റ്റി.യു. ജില്ലാ സെക്രട്ടറി കെ.എസ്.മോഹനൻ, ജി.വിജയാനന്ദ് , എം. തങ്ക ദുരൈ,ആർ ദിനേശൻ, എൻ സദാനന്ദൻ, ശാന്തി ഹരിദാസ്, സി.ആർ.സോമൻ, എന്നിവർ സംസാരിച്ചു . യൂണിയൻ പ്രസിഡന്റായി ആർ.തിലകൻ, ജനറൽ സെക്രട്ടറി എം തങ്ക ദുരൈ, ട്രഷറാറായി ജി.വിയാനന്ദ് എന്നിവരടങ്ങിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.