ഉടുമ്പന്നൂർ : കേരളാ ഓർഗാനിക് ഡെവലപ്മെന്റ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ 22 ന് രാവിലെ 10 ന് കോഡ്സിന്റെ ഓഫീസിൽ വച്ച് തേനീച്ച വളർത്തൽ പരിശീലനം നടക്കും. ഹോർട്ടികോർപ്പ് പരിശീലകൻ ടി.എം.സുഗതൻ ക്ളാസ് നയിക്കും. പരിശീലനത്തിൽ പങ്കെടുക്കുന്നവർക്ക് തേനീച്ച കോളനികളും, അനുബന്ധ ഉപകരണങ്ങളും സൊസൈറ്റിയിൽ നിന്നും വിതരണം ചെയ്യും. താത്പര്യമുള്ളവർ 7306769679 എന്ന നമ്പറിൽ ബന്ധപ്പെടുക.