മൂലമറ്റം: മഴയെ തുടർന്ന് സ്‌കൂളിൽ നിന്നും വീട്ടിൽ എത്താൻ താമസിച്ചതിന് അമ്മ വഴക്ക് പറഞ്ഞതിനാൽ പെൺകുട്ടി വീട്ടിൽ നിന്ന് ഇറങ്ങി പോയത് പരിഭ്രാന്തി പരത്തി.ഇന്നലെ വൈകിട്ടോടെ പൂച്ചപ്രയിലാണ് സംഭവം.മൂലമറ്റത്തുള്ള സ്‌കൂളിൽ പഠിക്കുന്ന 12 വയസുള്ള പെൺകുട്ടിയെയാണ് കാണാതായത്.വീട്ടിൽ നിന്ന് പോയ കുട്ടി തോടിന്റെ സൈഡിൽ ചെരിപ്പ് ഊരി വച്ച ശേഷം തോട് കടന്നു പോകുന്നത് നാട്ടുകാരിൽ ചിലർ കണ്ടിരുന്നു.വിവരം അറിയിച്ചതിനെ തുടർന്ന് സ്ഥലത്ത് എത്തിയ കാഞ്ഞാർ എസ്.ഐ. ജിബിൻ തോമസും സംഘവും മൂലമറ്റം ഫയർ ഫോഴ്‌സ്,തൊടുപുഴ സ്‌കൂബ ടീം, സ്‌പെഷ്യൽ ബ്രാഞ്ച് എസ്.ഐ. സാജൻ ജോൺ,പഞ്ചായത്തംഗങ്ങൾ എന്നിവരുടെ നേതൃത്വത്തിൽ നാട്ടുകാർ ചേർന്ന് നടത്തിയ വ്യാപകമായ തെരച്ചിനൊടുവിൽ കുമ്പക്കയം തോടിന് അക്കരെ വീടിന് സമീപത്ത് നിന്ന് കണ്ടെത്തി.