ഇഞ്ചിയാനി: പ്രീ പ്രൈമറി വിദ്യാഭ്യാസം ഉന്നത നിലവാരത്തിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെ 'സമഗ്ര ശിക്ഷ കേരള' നടപ്പിലാക്കുന്ന 'സ്റ്റാർ പ്രീ പ്രൈമറി' പദ്ധതി പ്രകാരം ഇഞ്ചിയാനി ഗവ. എൽ.പി സ്‌കൂളിലെ പുനർനിർമ്മിച്ച പ്രീപ്രൈമറിയുടെ ഉദ്ഘാടനം ഇന്ന് 10.30ന് ഡീൻ കുര്യാക്കോസ് എം.പി നിർവ്വഹിക്കും. പി.ജെ. ജോസഫ് എം.എൽ.എ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാത്യു കെ. ജോൺ, ആലക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി ജെറി, ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ എം.ജെ. ജേക്കബ്, വാർഡ് മെമ്പർ ബൈജു ജോർജ് എന്നിവർ പങ്കെടുക്കും.