vellimoonga
രക്ഷപെടുത്തിയ വെള്ളുമൂങ്ങ

കട്ടപ്പന: തെരുവുനായ ആക്രമിക്കാൻ ശ്രമിച്ച വെള്ളിമൂങ്ങയെ ഓട്ടോറിക്ഷ തൊഴിലാളികൾ രക്ഷപ്പെടുത്തി. ഇന്നലെ പുലർച്ചെ രണ്ടോടെ കട്ടപ്പന പഴയ ബസ് സ്റ്റാൻഡിലാണ് സംഭവം. നായ ഓടിച്ച മൂങ്ങയെ ഡ്രൈവർമാരും യാത്രക്കാരും ചേർന്ന് രക്ഷപ്പെടുത്തുകയായിരുന്നു. തുടർന്ന് വനം വകുപ്പ് കട്ടപ്പന സെക്ഷൻ ഓഫീസിലെ ഉദ്യോഗസ്ഥർക്ക് കൈമാറി. മൂങ്ങയെ തൊപ്പിപ്പാള വാളാടുപാറയിൽ തുറന്നുവിടും.