ഇടുക്കി : പ്രീ മൺസൂൺ മുന്നൊരുക്കവുമായി ബന്ധപ്പെട്ട് ഏലപ്പാറ പഞ്ചായത്തിലെ ചിന്നാർ തോട്ടിൽ അപകടപാലം ഭാഗത്ത് അടിഞ്ഞു കൂടിയിരിക്കുന്ന 4860 മീറ്റർ ക്യൂബ് മണൽ മിശ്രിതം, ഒരു മീറ്റർ ക്യൂബിന് 1408.17 രൂപ നിരക്കിലും, ഏലപ്പാറ തോട്ടിൽ, കൊറ്റാടിമാക്കൽ ഭാഗത്ത് അടിഞ്ഞുകൂടിയ 4860 മീറ്റർ ക്യൂബ് മണൽ മിശ്രിതം ഒരു മീറ്റർ ക്യൂബിന് 1354.65 രൂപ നിരക്കിലും ഒക്ടോബർ 27 ന് സ്‌പോട്ട് ലേലം നടത്തും. താല്പര്യമുളളവർ അന്നേ ദിവസം 11 മണിക്ക് ഏലപ്പാറ വില്ലേജ് ഓഫീസിൽ നിശ്ചിത സമയത്ത് ഹാജരാകണം. ലേലത്തിൽ പങ്കെടുക്കുന്നവർ ലേലത്തുകയുടെ 5ശതമാനം നിരതദ്രവ്യമായി കെട്ടിവയ്ക്കണം. ലേലം പിടിക്കുന്ന വ്യക്തി ജില്ലാ കളക്ടറുടെ പേരിൽ പൈനാവ് എസ്.ബി.ഐയിൽ മാറാവുന്ന ഡിമാന്റ് ഡ്രാഫ്റ്റ് ഹാജരാക്കണം. റോയൽറ്റി തുകയും, മൈനിങ്ങ് ആന്റ് ജിയോളജി വകുപ്പിൽ നിന്ന് ട്രാൻസിറ്റ് പാസ്സ് ലഭ്യമാക്കുന്നതിനുമുളള പൂർണ്ണ ചുമതല ലേലം പിടിക്കുന്ന വ്യക്തിയിൽ മാത്രം നിക്ഷിപ്തമാണ്.