ഇടുക്കി : ഹെഡ് ക്വാർട്ടേഴസ് ദക്ഷിണ നാവിക കമാൻഡിന്റെ ആഭിമുഖ്യത്തിൽ ഇടുക്കി ജില്ലാ സൈനിക ക്ഷേമ ഓഫീസ്, തൊടുപുഴ സമ്പർക്ക പരിപാടി നടത്തും. 31 ന് രാവിലെ 11 മുതൽ ഉച്ചക്ക് 1 മണി വരെ നേവിയിൽ നിന്നും വിരമിച്ച ജില്ലയിൽ സ്ഥിരതാമസക്കാരായ വിമുക്ത ഭടന്മാർ/വിമുക്തഭട വിധവകൾ എന്നിവരുമായാണ് സമ്പർക്ക പരിപാടി നടത്തുന്നത്. പുതിയ ക്ഷേമ പദ്ധതികൾ, പരാതി പരിഹാരം, പെൻഷൻ തുടങ്ങിയവ സംബന്ധിച്ച് നാവിക സേന പ്രതിനിധികളുമായി നേരിട്ട് അന്വേഷണങ്ങൾ നടത്താം. കൂടുതൽ വിവരങ്ങൾക്ക് ഇടുക്കി ജില്ലാ സൈനിക ക്ഷേമ ഓഫീസുമായി ബന്ധപ്പെടുക. ഫോൺ: 04862222904