തൊടുപുഴ: ജില്ലാ ലീഗൽ സർവീസസ് അതോറിട്ടിയുടെ ആഭിമുഖ്യത്തിൽ ജില്ലയിലെ പൊലീസ് ഉദ്യോഗസ്ഥർക്കായി പോക്‌സോ നിയമവുമായി ബന്ധപ്പെട്ട് 'അറിവ് 2022' ബോധവത്കരണ ശില്പശാല സംഘടിപ്പിച്ചു. ജില്ലാ ലീഗൽ സർവീസസ് അതോറിട്ടി ചെയർമാനും ജില്ലാ ജഡ്ജിയുമായ ശശി കുമാർ പി.എസ് ഉദ്ഘാടനം ചെയ്തു. കെൽസ മെമ്പർ സെക്രട്ടറിയും ജില്ലാ ജഡ്ജുമായ നിസാർ അഹമ്മദ് കെ.ടി വിഷയാവതരണം നടത്തി. ഇടുക്കി പോക്‌സോ ജഡ്ജ് ടി.ജി. വർഗീസ് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ലീഗൽ സർവീസസ് അതോറിട്ടി സെക്രട്ടറിയും സബ് ജഡ്ജുമായ സിറാജ്ജുദ്ധീൻ പി.എ ആമുഖ പ്രഭാഷണം നടത്തി. അഡീഷണൽ സൂപ്രണ്ട് ഒഫ് പൊലീസ് സുനീഷ് ബാബു അദ്ധ്യക്ഷത വഹിച്ചു. ഇടുക്കി ഡിവൈ.എസ്.പി ഡി.സി.ആർ.ബി ജിൽസൺ മാത്യു നന്ദി പറഞ്ഞു.