വണ്ടിപ്പെരിയാർ: പീരുമേട് ഉപജില്ലാ ശാസ്ത്രമേളയ്ക്ക് ഇന്ന് വണ്ടിപ്പെരിയാർ പഞ്ചായത്ത് ഹയർസെക്കൻഡറി സ്‌കൂളും സാമൂഹ്യ ശാസ്ത്രമേളയ്ക്ക് വണ്ടിപ്പെരിയാർ ഗവ. യു.പി സ്‌കൂളും വേദിയാകും. പഞ്ചായത്ത് ഹയർസെക്കൻഡറി സ്‌കൂളിൽ നടക്കുന്ന ശാസ്ത്രമേളയിൽ പീരുമേട് ഉപജില്ലയിലെ 78 സ്‌കൂളുകളിൽ നിന്നായി 491 മത്സരാർത്ഥികൾ പങ്കെടുക്കും. 15 ഇനങ്ങളിലാണ് മത്സരം നടക്കുന്നത്. എൽ.പി, യു.പി, ഹൈസ്‌കൂൾ, ഹയർസെക്കൻഡറി എന്നീ തലങ്ങളിലെ വിദ്യാർത്ഥികൾ പങ്കെടുക്കും. രാവിലെ 9.30ന് ഉദ്ഘാടന സമ്മേളനം ആരംഭിക്കും. വണ്ടിപ്പെരിയാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എം. ഉഷ ഉദ്ഘടനം ചെയ്യും.