പീരുമേട്: പീരുമേട് ആതുരാശ്രമത്തിന്റെ വനിതഹോസ്റ്റലിൽ താമസിക്കുന്ന അഞ്ചുപേരെ ഭക്ഷ്യവിഷബാധയെ തുടർന്ന് പീരുമേട് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. ഇവർ പാമ്പനാർ എസ്.എൻ ട്രസ്റ്റ്‌ കോളേജിലെ വിദ്യാർത്ഥിനികളാണ്. ചികിത്സയ്ക്ക്‌ ശേഷം ആശുപത്രിയിൽ നിന്ന് ഇവരെ വിട്ടയച്ചു. ഇതു സംബന്ധിച്ച് പീരുമേട് തഹസിൽദാർക്ക് പരാതി നൽകി.