കരിങ്കുന്നം: ഗ്രാമപഞ്ചായത്ത് പത്താം വാർഡിലെ നവീകരിച്ച അംഗൻവാടി കമ്പ്യൂട്ടർവത്കരണത്തിന്റെ ഉദ്ഘാടനം വൈസ് പ്രസിഡന്റ് ബീന പയസിൽ നിന്ന് കമ്പ്യൂട്ടറും പ്രിന്ററും ഏറ്റുവാങ്ങി പ്രസിഡന്റ് ജോജി തോമസ് എടാപുറം നിർവഹിച്ചു. ബീനാ പയസിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ അംഗൻവാടി ടീച്ചർ ശാന്ത ഇ.വി സ്വാഗതം ആശംസിച്ചു. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.കെ. തോമസ്, കെ.എം. ബായി കറുത്തേടം, എ.എം. മത്തായി ഏലന്താനം, അംഗൻവാടി സൂപ്പർവൈസർ ഷിഫാ ആശംസകൾ അർപ്പിച്ചു. മെമ്പർമാരായ ഹരിദാസ്, ഷൈബി ജോൺ, സ്മിത സിറിക്, സ്വപ്ന ജോയൽ, സെലിൻ സുനിൽ, എൽസമ്മ സെബാസ്റ്റ്യൻ എന്നിവർ പങ്കെടുത്ത യോഗത്തിൽ ബാബു കൈപ്പനാനി നന്ദി പറഞ്ഞു. യോഗത്തിൽ മിനിയേച്ചർ ബോട്ടിൽ ആർട്ട്, ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്, ഏഷ്യൻ ബുക്ക് ഓഫ് റെക്കോർഡ്, ഇന്റർനാഷണൽ ബുക്ക് ഓഫ് റെക്കോർഡ് എന്നിവയിൽ ഇടം നേടിയ ശ്രുതി വിപിനെ ആദരിച്ചു.