football


കരിമണ്ണൂർ : തൊടുപുഴ ഉപജില്ലാ കായികമേളയോടാനുബന്ധിച്ചുള്ള ഫുട്‌ബോൾ മത്സരങ്ങൾക്ക് കരിമണ്ണൂർ സെന്റ് ജോസഫ്‌സ് ഹയർ സെക്കൻഡറി സ്‌കൂൾ ഗ്രൗണ്ടിൽ തുടക്കമായി. മൂന്നുദിവസങ്ങളിലായി നടക്കുന്ന ഫുട്‌ബോൾ മത്സരത്തിൽ സീനിയർ, ജൂനിയർ, സബ്ജൂനിയർ എന്നീ വിവിധ വിഭാഗങ്ങളിലായി അഞ്ഞൂറിൽപരം ആൺകുട്ടികളും പെൺകുട്ടികളും പങ്കെടുക്കും.
കരിമണ്ണൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നിസാമോൾ ഷാജി ഫുട്‌ബോൾ മത്സരങ്ങൾ ഉദ്ഘാടനം ചെയ്തു. സ്‌കൂൾ മാനേജർ ഫാ. ഡോ. സ്റ്റാൻലി പുൽപ്രയിൽ അദ്ധ്യക്ഷത വഹിച്ച യോഗത്തിന് വാർഡ് മെമ്പർ ആൻസി സിറിയക്, പ്രിൻസിപ്പൽ ബിസോയ് ജോർജ്, പി.ടി. എ പ്രസിഡന്റ് ലിയോ കുന്നപ്പിള്ളിൽ എന്നിവർ പ്രസംഗിച്ചു. സ്‌കൂൾ ഹെഡ്മാസ്റ്റർ സജി മാത്യു സ്വാഗതവും കായികാദ്ധ്യാപകൻ ആൽവിൻ ജോസ് നന്ദിയും പറഞ്ഞു. തൊടുപുഴ എ.ഇ.ഓ ഷീബ മുഹമ്മദ് മത്സരങ്ങൾക്ക് നേതൃത്വം നൽകുന്നു.