മുതലക്കോടം : ജയ് ഹിന്ദ് ലൈബ്രറിയുടെ നേതൃത്വത്തിലുള്ള ഉദയപുരുഷ സ്വാശ്രയ സംഘത്തിന്റെ എട്ടാമത് വാർഷികമായ ' കന്നിക്കൊയ്ത്ത് 'സമാപിച്ചു.
സെപ്തംബർ 10 മുതൽ വിവിധ മത്സരങ്ങൾ, കുടുംബ സംഗമം തുടങ്ങിയ പരിപാടികളോടെ സംഘടിപ്പിച്ച കന്നികൊയ്ത്തിന്റെ സമാപന സമ്മേളനം സംഘം പ്രസിഡന്റ് പി സി.ആന്റണിയുടെ അദ്ധ്യക്ഷതയിൽ സംസ്ഥാന ലൈബ്രറി കൗൺസിൽ എക്‌സിക്യൂട്ടീവ് അംഗം.കെ. എം ബാബു ഉദ്ഘാടനം ചെയ്തു.
വിജയികൾക്ക് ക്യാഷ്അവാർഡടക്കം വിവിധ സമ്മാനങ്ങൾ വിതരണം ചെയ്തു.ലൈബ്രറി പ്രസിഡന്റ് കെ.സി.സുരേന്ദ്രൻ,ജോ:സെക്രട്ടറി ജോസ് തോമസ്,ലൈബ്രറി കമ്മറ്റി അംഗം എ.പി. കാസീൻ എന്നിവർ പ്രസംഗിച്ചു.
പി. കെ രാജു സ്വാഗതവും വിജയൻ നന്ദിയും പറഞ്ഞു സംഘാഗങ്ങളുടെ കുടുംബാഗങ്ങൾ അവതരിപ്പിച്ച വിവിധ കലാപരിപാടികൾക്ക് ശേഷം കൊല്ലം ആവിഷ്‌ക്കാരയുടെ ദൈവം തൊട്ട ജീവിതം എന്ന നാടകവും അരങ്ങേറി.