ഇടുക്കി :മെഡിക്കൽ കോളേജിൽ പ്രവർത്തിക്കുന്ന വിമുക്തി ഡി അഡിക്ഷൻ സെന്ററിലെ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ക്ലിനിക്കൽ സൈക്കോളജിയിൽ എംഎസ്.സി/എംഫിൽ ബിരുദവും ആർ.സി.ഐ രജിസ്‌ട്രേഷനും ആണ് യോഗ്യത. ആർ.സി.ഐ രജിസ്‌ട്രേഷനുള്ള ഉദ്യോഗാർത്ഥികളുടെ അഭാവത്തിൽ രജിസ്‌ട്രേഷൻ ഇല്ലാത്ത ഉദ്യോഗാർത്ഥികളേയും പരിഗണിക്കും.
താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളുമായി ഇടുക്കി ജില്ലാ ആശുപത്രിയിൽ 26ന് രാവിലെ 10.30 ന് നടത്തുന്ന കൂടിക്കാഴ്ചയിൽ പങ്കെടുക്കണം. മാസശമ്പളം 39500/, പ്രായപരിധി 45 കവിയരുത്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ 9496334895