വണ്ണപ്പുറം: ബ്ലാത്തിക്കവലനാക്കയം റോഡ് സഞ്ചാര യോഗ്യമാക്കണമെന്നുള്ള ആവശ്യം അധികൃതർ അവഗണിക്കുന്നതായി ആക്ഷേപം.വണ്ണപ്പുറംചേലച്ചുവട് റോഡിൽ നിന്ന് രണ്ടര കിലോമീറ്റർ അകലത്തിലാണ് നാക്കയം ഗ്രാമം. പ്രധാന റോഡിൽ നിന്ന് അരകിലോമീറ്റർ ഭാഗം മാത്രമാണ് ഇവിടെ കോൺക്രീറ്റ് ചെയ്തിട്ടുള്ളത്. ഇതേ തുടർന്ന് പ്രദേശവാസികളായ ജനങ്ങൾ ഏറെ കഷ്ടത്തിലുമാണ്.ഇവിടുത്തെ ഒരു കുടുംബത്തിലെ ഗ്രഹനാഥന് ക്യൻസർ രോഗവും ഭാര്യയ്ക്ക് അൽഷിമേഴ്‌സും ബാധിച്ചിരുന്നു.ഭീമമായ തുക നൽകി ജീപ്പിനെ ആശ്രയിച്ചാണ് ഇവർ സ്ഥിരമായി ചികിത്സക്ക് വേണ്ടി ആശുപത്രിയിൽ എത്തിയിരുന്നത്. ഇതിന് ഒരു നിവൃത്തിയുമില്ലാതായതോടെ ബന്ധുവീടിനെ ആശ്രയിച്ചിരിക്കുകയാണ് ഇവർ.നിരന്തരമായ പരാതികളെ തുടർന്ന് ജില്ലാപഞ്ചായത്തംഗം ഷൈനി റെജിയുടെ ഇടപെടലിൽ അടുത്ത നാളിൽ12 ലക്ഷം രൂപ അനുവദിച്ചെങ്കിലും പ്രശ്‌നത്തിന് പൂർണ്ണമായ പരിഹാരമാകില്ല എന്ന് ജനങ്ങൾ പറയുന്നു.