വണ്ടിപ്പെരിയാർ : പീരുമേട് ഉപജില്ലാ ശാസ്ത്ര മേള വണ്ടിപ്പെരിയാർ പഞ്ചായത്ത് ഹയർ സെക്കൻഡറി സ്‌ക്കൂളിൽ നടന്നു.
വണ്ടിപ്പെരിയാർ പഞ്ചായത്ത് പ്രസിഡന്റ് കെ.എം. ഉഷ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് എംപി ബാലൻ അദ്ധ്യക്ഷനായിരുന്നു.സ്‌കൂൾ പ്രിൻസിപ്പൽ എസ് ജെർമലിൻ സ്വാഗതം പറഞ്ഞു. ജില്ലാ പഞ്ചായത്തംഗം എസ് പി രാജേന്ദ്രൻ ,ബ്ലോക്ക് പഞ്ചായത്ത് അംഗം ആർ സെൽവത്തായി,പീരുമേട് എ ഇ ഒ .എം രമേശ്, ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ ഡി അജിത് .ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീരാമൻ ,ഗണേശൻ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ .റഹ്നാസ് ,ബി ജോർജ് .സ്‌കൂൾ പിടിഎ വൈസ് പ്രസിഡന്റ് ഷാജി കുരിശുംമൂട് ,ശാസ്ത്രമേള നടത്തിപ്പ് സെക്രട്ടറി റ്റി ശിവകുമർ,
പോൾ രാജ് .പ്രോഗ്രാം കമ്മിറ്റി കൺവീനർ പ്രിയദർശൻ .ഡോക്ടർ റോയ് മാത്യു .എം തങ്ക ദുരൈ .എം . റിബേഷ് .ഗ്ലാഡ്‌സൺ .പഞ്ചായത്ത് ഹൈർ സെക്കന്ററി സ്‌കൂൾ എച്ച്എം കെ മുരുകേശൻ . തുടങ്ങിയവർ സംസാരിച്ചു.പീരുമേട് വിദ്യാഭ്യാസ ഉപജില്ലയിലെ 78 സ്‌കൂളുകളിൽ നിന്നും .491 വിദ്യാർത്ഥികൾ ശാസ്ത്രമേളയിൽ പങ്കെടുത്തു . 15 ഇനങ്ങളിലാണ് ശാസ്ത്രമേള സംഘടിപ്പിച്ചത്.