 
തൊടുപുഴ: സപ്ലൈക്കോ എംപ്ലോയീസ് അസോസിയേഷൻ (എ.ഐ.ടി.യു.സി) സംസ്ഥാന വ്യാപകമായി നടത്തുന്ന പണിമുടക്കിന്റെ ഭാഗമായി തൊടുപുഴയിൽ ജീവനക്കാർ ധർണ്ണ നടത്തി. തൊടുപുഴ പീപ്പിൾസ് ബസാറിന് മുന്നിലെ വേദിയിൽ നടന്ന ധർണ്ണ സി.പി.ഐ ജില്ലാ സെക്രട്ടറി കെ. സലിംകുമാർ ഉദ്ഘാടനം ചെയ്തു. ശമ്പളപരിഷ്‌കരണം ഉൾപ്പെടെയുള്ള ജീവനക്കാരുടെ ന്യായമായ ആവശ്യങ്ങൾ എത്രയും വേഗം പരിഹരിക്കണമെന്ന് അദ്ദേഹം സർക്കാരിനോട് ആവശ്യപ്പെട്ടു. താലൂക്ക് സെക്രട്ടറി ജിബി ജോസഫ് അദ്ധ്യക്ഷനായിരുന്നു. താലൂക്ക് പ്രസിഡന്റ് സുനിൽകുമാർ സ്വാഗതവും ജോയിന്റ് സെക്രട്ടറി അനു വിജയൻ നന്ദിയും പറഞ്ഞു.