വണ്ടിപ്പെരിയാർ : ഗ്രാമ്പി വഴി പരുംന്തും പാറക്കുള്ള റോഡ് നിർമ്മാണത്തിന് പോപ്‌സ് തോട്ടം ഉടമ എൻ.ഒ. സി. നൽകാത്തതിൽ പ്രതിഷേധിച്ച് ഐ.എൻ.റ്റി.യു.സി.നേതൃത്വത്തിൽ ഗ്രാമ്പിഎസ്റ്റേറ്റ് ഹെഡ് ഓഫീസ് പടിക്കൽ ധർണ നടത്തി. വിനോദസഞ്ചാരകേന്ദ്രമായ പരുന്തുംപാറയെ ബന്ധിപ്പിക്കുന്ന റോഡാണ്.റോഡ് തകർന്ന് കിടക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി.പി.എം.ജി.എസ്. വൈ പദ്ധതിയിൽ ഉൾപ്പെടുത്തി ഡീൻ കുര്യക്കോസ് എം.പി.5 കോടി 55 ലഷം രുപാ അനുവദിച്ചിട്ട് ഒരുവർഷം കഴിഞ്ഞു. മാനേജ്‌മെന്റിന്റെ നിഷേധാത്മക സമീപനത്തിനെതിരെയും എൻ.ഒ. സി നൽകാത്തതിനെതിരെയും നടന്ന ധർണ്ണ ഐ.എൻ. റ്റി.യു.സി.സംസ്ഥാന എക്‌സി.മെമ്പർ പി.കെ. രാജൻ ഉദ്ഘാടനം ചെയ്തു.കെ.എ.സിദ്ധിക് അദ്ധ്യക്ഷത വഹിച്ചു. പി.ടി.വർഗീസ്,കെ.ഉദയകുമാർ,രാജു ചെറിയാൻ,ഷാൻ അരുവിപ്ലാക്കൽ,നെജീബ് തേക്കിൻ കാട്ടിൽ,പ്രേംകുമാർ,മുത്തുസെൽവി എന്നിവർ പ്രസംഗിച്ചു.