പീരുമേട്:കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പീരുമേട് ബ്ലോക്ക് കൺവെൻഷൻ ജില്ലാ പ്രസിഡന്റ് സണ്ണി പൈമ്പള്ളി ഉദ്ഘാടനം ചെയ്തു .ജില്ലാ സെക്രട്ടറി നജീബ് ഇല്ലത്ത്പറമ്പിൽ മുഖ്യപ്രഭാഷണം നടത്തി. എൻ. ഭദ്രൻ, സാബു വേങ്ങ വേലിൽ എന്നിവർ സംസാരിച്ചു. റ്റി.ജെ.മാത്യു അദ്ധ്യക്ഷനായിരുന്നു.
പുതിയ ഭാരവാഹികളായി റ്റി.ജെ. മാത്യു ( പ്രസിഡന്റ്), ബേബി സെബാസ് (ജനറൽ സെക്രട്ടറി ),ഒ എച്ച് താജുദ്ദീൻ (ട്രഷറർ), പി.ജെ. സുലൈമാൻ (വർക്കിംഗ് പ്രസിഡണ്ട് ),മുഹമ്മദ് നൂഹ് , ആന്റണി കുമ്പളന്താനം,(വൈസ് പ്രസിഡണ്ട് മാർ),ഡി മനോഹരൻ, അമീർ വാഗമൺ , കെ. ആന്റണി (സെക്രട്ടറിമാർ )എന്നിവരെ തെരഞ്ഞെടുത്തു.