പീരുമേട് :നഴ്‌സറി മുതൽ പ്ലസ്ടു വരെയുള്ള കുട്ടികളിൽ കുഷ്ടരോഗ നിർണ്ണയം നടത്തുന്നതിനു വേണ്ടി ആരോഗ്യ വകുപ്പ് ആരംഭിച്ചിരിക്കുന്ന ബാലമിത്രപദ്ധതിയിൽ മരിയ ഗിരി സ്‌കൂളിലെ അദ്ധ്യാപകർക്ക് ബോധവൽക്കരണ ക്ലാസ് നടത്തി. ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ പി എച്ച് ഗഫൂർ ,
ജെ പി എച്ച് ആൻസി എം എന്നിവർ ക്ലാസെടുത്തു. സ്‌കൂൾ പ്രിൻസിപ്പൽ ഫാ. ജിനു ആവണിക്കുന്നേൽ സംസാരിച്ചു.