പീരമേട് : ചിതംബരംപിള്ള മെമ്മോറിയൽ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിൽ ദിനാവസ്ഥാ നിരീക്ഷണ കേന്ദ്രം ജില്ലാതല ഉദ്ഘാടനം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും വാഴൂർ സോമൻ എം.എൽ.എ. അദ്ധ്യക്ഷത വഹിക്കും പ്രകൃതി ദുരന്ത കാലത്ത് രക്ഷാപ്രവർത്തനങ്ങൾ ഫലപ്രദമായി ആസൂത്രണം ചെയ്യാനും മഴമാപിനി അടക്കം അനവധി കാലാവസ്ഥ ഉപകരണങ്ങൾ സജ്ജീകരിച്ചിട്ടുള്ള ഈ ദിനാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രയോജനപ്പെടുത്താവുന്നതാണന്ന് സംഘാടകസമിതിക്ക് വേണ്ടി ബിന്ദു മോൾ ഡി., സരേഷ് കെ, ബിനു കുമാർ എൻ.കെ.,ഷിജോ മോൻ മാത്യു, എ.ബി. ഷാൻ ലാൽ എന്നിവർ അറിയിച്ചു .