പെരുവന്താനം: സെന്റ് ജോസഫ് ഹയർസെക്കൻഡറി സ്‌കൂളിലെ എൻ എസ് എസ് , സ്‌കൗട്ട് ആന്റ് ഗൈഡ്, പെരുവന്താനം പ്രാഥമിക ആരോഗ്യ കേന്ദ്രം എന്നിവയുടെ നേതൃത്വത്തിൽ കുഷ്ടരോഗ നിർമാർജന യജ്ഞത്തിന്റെ ഭാഗമായി പി ടി എ അംഗങ്ങൾക്കായി ക്ലാസ് എടുത്തു. സ്‌കൂൾ മാനേജർ ഫാ.തോമസ് നല്ലൂർകാലപറമ്പിൽ ഉദ്ഘാടനം ചെയ്തു.സ്‌കൂൾ പ്രിൻസിപ്പൽ മിനി ഏബ്രഹാം അദ്ധ്യക്ഷത വഹിച്ചു.പെരുവന്താനം പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരായ ശ്യാം, സോജ, പി.റ്റി.എ.വൈ.പ്രസിഡന്റ് സാജു പൗത്ത്എന്നിവർ സംസാരിച്ചു.