തൊടുപുഴ: ജില്ലാ സൈക്ലിംഗ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ മലങ്കര എസ്റ്റേറ്റ്‌റോഡിൽ നടത്തിയ ജില്ലാ മൗണ്ടൻ സൈക്ലിംഗ് ചാമ്പ്യൻഷിപ്പ് സമാപിച്ചു. ഇടവെട്ടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.കെ. സുഭാഷ്‌കുമാർ മത്സരങ്ങൾ ഉദ്ഘാടനം ചെയ്തു. ജില്ലാ സൈക്ലിംഗ് അസോസിയേഷൻ പ്രസിഡന്റ് അഡ്വ.ജോർലി കുര്യൻ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സൈക്ലിംഗ് അസോസിയേഷൻ വൈസ് പ്രസിഡന്റ് എൻ. രവീന്ദ്രൻ ആമുഖപ്രസംഗം നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീജ നൗഷാദ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് അംഗം സൂസിറോയി, ജില്ലാ സൈക്ലിംഗ് അസോസിയേഷൻ ഭാരവാഹികളായ എ.പി. മുഹമ്മദ് ബഷീർ,മോഹനൻ കൊച്ചറ, ലിനീഷ്‌പോൾ തുടങ്ങിയവർ പ്രസംഗിച്ചു.