
തൊടുപുഴ: ക്ലീൻ ഇന്ത്യ പ്രോഗ്രാമിന്റെ ഭാഗമായി ഇടുക്കി നെഹൃയുവകേന്ദ്രയുടെ ആഭിമുഖ്യത്തിൽ ജില്ലാ യൂത്ത് ക്ലബ്ബ്, പുറപ്പുഴ സെന്റ് സെബാസ്റ്റ്യൻസ് ഹയർ സെക്കണ്ടറി സ്‌കൂൾ എൻ.എസ്.എസ് യൂണിറ്റ് എന്നിവ ചേർന്ന് പുറപ്പുഴയിൽ പ്ലാസ്റ്റിക് ശേഖരണം നടത്തി. സാമൂഹ്യആരോഗ്യകേന്ദ്ര അങ്കണത്തിൽ പുറപ്പുഴ ഗ്രാമപഞ്ചായത്തു പ്രസിഡന്റ് തോമസ് പയറ്റനാൽ പരിപാടി ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം എ.കെ. ഭാസ്‌ക്കരൻ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. മെഡിക്കൽ ഓഫീസർ ഡോ. രമ്യ ജോർജ്, സ്‌കൂൾ ഹെഡ്മാസ്റ്റർ ബിനു റ്റി. ഫ്രാൻസീസ്, പിറ്റിഎ പ്രസിഡന്റ് കെ.കെ. തങ്കച്ചൻ, ജില്ലാ യൂത്ത് ക്ലബ്ബ് ട്രഷറർ എ.പി. മുഹമ്മദ് ബഷീർ എന്നിവർ പ്രസംഗിച്ചു. ജില്ലാ യൂത്ത് ക്ലബ്ബ് സെക്രട്ടറി എൻ. രവീന്ദ്രൻ സ്വാഗതവും എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ ജിതിൻ ജോൺ നന്ദിയും പറഞ്ഞു. തുടർന്ന് മൂന്നു ബാച്ചായി തിരിഞ്ഞ് അംഗങ്ങൾ പുറപ്പുഴ ആശുപത്രി, പുറപ്പുഴ കവല, വഴിത്തല റോഡ് എന്നിവിടങ്ങളിലായി 20 ചാക്കോളം പ്ലാസ്റ്റിക് വേസ്റ്റുകൾ ശേഖരിച്ച് പഞ്ചായത്ത് ഹരിത കർമ്മസേനയെ ഏല്പിച്ചു.