തൊടുപുഴ: ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ഇളംദേശം ബ്ളോക്കിലെ വണ്ണപ്പുറം ഡിവിഷനിൽ ആം ആദ്മി സ്ഥാനാർത്ഥിയായി റേയ്മോൻ ജോസഫ് മത്സരിക്കും. ആം ആദ്മി വണ്ണപ്പുറം പഞ്ചായത്ത് കൺവീനറാണ് ജോയ്മോൻ ജോസഫ്. സംസ്ഥാനത്ത് ഉപതിരഞ്ഞെടുപ്പ് നടക്കുന്ന തദ്ദേശ സ്വയംറഭരണ സ്ഥാപനങ്ങളിൽ ഏഴിടത്ത് ആം ആദ്മി സ്ഥാനാർത്ഥികൾ മത്സര രംഗത്തുള്ളതായി സംസ്ഥാന അഡീഷണൽ സെക്രട്ടറി എം. എസ്. വേണുഗോപാൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 2024 ൽ നടക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ പാർട്ടി കൂടുതൽ ശക്തമായി രാജ്യത്താകമാനം സമാന വീക്ഷണമുള്ള കക്ഷികളുമായി ചേർന്ന് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന്റെ ഭാഗമായി ഏറ്റവും പ്രചരണ പരിപാടികൾ ആരംഭിച്ച് കഴിഞ്ഞു. പാർട്ടിക്ക് സ്വാധീനമുള്ള പ്രദേശങ്ങളിൽ ഉപതിരഞ്ഞെടുപ്പുകളിൽ മത്സരിക്കുന്നതിന് മുമ്പായി ഭവന സന്ദർശനം നടത്തി പൊതുജനങ്ങളുടെ നിർദേശങ്ങൾ സ്വീകരിച്ചാണ് സ്ഥാനാർത്ഥികളെ നിശ്ഛയിച്ചതെന്ന് അദ്ദേഹം പറഞ്ഞു. വാർത്താ സമ്മേളനത്തിൽ ജില്ലാ കൺവീനർ ജേക്കബ് കല്ലറയ്ക്കൽ, സാദിക്ക് ലുക്ക്മാൻ, ജേക്കബ് മാത്യു എന്നിവർ പങ്കെടുത്തു.