bus

കുമളി :ഗ്രാമ പഞ്ചായത്ത് ബഡ്‌സ് സ്‌കൂളിന് വാങ്ങി നൽകുന്ന സ്‌കൂൾ ബസിന്റെ ഔപചാരിക ഉദ്ഘാടനം വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി നിർവഹിച്ചു. ബഡ്‌സ് സ്‌കൂൾ സാധാരണ ജനങ്ങൾക്ക് നൽകുന്ന സേവനം ചെറുതല്ല. തദ്ദേശസ്ഥാപനങ്ങളുടെ സഹായത്തോടെ നടത്തിവരുന്ന ഈ സംവിധാനം ഭിന്നശേഷി കുട്ടികൾക്ക് ഏറെ പ്രയോജനം ചെയ്യുന്നുണ്ട്. ആധുനിക കാലത്തിനനുസരിച്ച് ബഡ്‌സ് സ്‌കൂൾ മാറേണ്ടതുണ്ട്. . ബഡ്‌സ് സ്‌കൂളുകളുടെ ആധുനികവൽക്കരണം പോലെ തന്നെ പ്രധാനമാണ് തൊഴിൽ നൈപുണ്യ പരിശീലനവും. കുട്ടികളെപ്പോലെ തന്നെ ആഗ്രഹമുള്ള രക്ഷിതാക്കൾക്ക് മികച്ച തൊഴിൽ നൈപുണ്യ പരിശീലനം നൽകാൻ ആകണം. ഇതിന്റെ സാധ്യതയും സർക്കാർ പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.

ബാൻഡ് സെറ്റിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി എം നൗഷാദ് നിർവഹിച്ചു. വാഴൂർ സോമൻ എംഎൽഎ അദ്ധ്യക്ഷത വഹിച്ചു.സ്‌കൂൾ ബസിനായി കുടുംബശ്രീ 15 ലക്ഷം രൂപയും, പഞ്ചായത്ത് 5 ലക്ഷം രൂപയും നൽകി. ബാൻഡ് സെറ്റിന് പഞ്ചായത്ത് ഒന്നര ലക്ഷം രൂപയാണ് മുടക്കിയിരിക്കുന്നത്.

ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശാന്തി ഷാജിമോൻ സ്വാഗതം പറഞ്ഞു.. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി എം നൗഷാദ്, ജില്ലാ പഞ്ചായത്ത് അംഗം രാരിച്ചൻ നീർണാകന്നേൽ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി കെ ബാബുക്കുട്ടി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ലിസമ്മ ജെയിംസ്, ആർ സെൽവത്തായി, പഞ്ചായത്ത് അംഗങ്ങളായ കെ. എം. സിദ്ദിഖ്, രജനി ബിജു, നോളി ജോസഫ്, വി. സി. ചെറിയാൻ, ഡെയ്‌സി സെബാസ്റ്റ്യൻ, രമ്യ മോഹൻ, ജിജോ രാധകൃഷ്ണൻ, വിനോദ് ഗോപി, ടി. എസ്. പ്രദീപ്, റോബിൻ കാരക്കാട്ട്, വർഗീസ് എം, വാർഡ് വികസന സമിതി ചെയർമാൻ എൻ. സാബു, പഞ്ചായത്ത് സെക്രട്ടറി കെ. സെൻകുമാർ തുടങ്ങിയവർ പങ്കെടുത്തു.