മൂന്നാർ: സംസ്ഥാന സർക്കാരിന്റെ ലഹരി വിമുക്ത കേരളം നോ ടു ഡ്രഗ്‌സ് ക്യാമ്പയിന്റെ ഭാഗമായി അന്യസംസ്ഥാന തൊഴിലാളികൾക്കിടയിൽ തൊഴിൽ നടപ്പിലാക്കുന്ന കവച് ലഹരി മുക്ത പരിപാടിയുടെ ഭാഗമായി എക്‌സൈസ് വകുപ്പിന്റെ സഹകരണത്തോടെ മൂന്നാർ കല്ലാറിലെ കല്ലാർവാലി എസ്റ്റേറ്റിൽ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. പള്ളിവാസൽ ഗ്രാമപഞ്ചായത്തംഗം പുഷ്പ സജി ഉദ്ഘാടനം നിർവ്വഹിച്ചു. . മൂന്നാർ അസിസ്റ്റന്റ് ലേബർ ഓഫീസർ സുജ എം. കെ. ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മൂന്നാർ ഡെപ്യൂട്ടി ലേബർ ഓഫീസർ എം. എം. ഷാജഹാൻ അദ്ധ്യക്ഷത വഹിച്ചു. മൂന്നാർ എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ജി.രാജീവ് മുഖ്യപ്രഭാഷണം നടത്തി. എക്‌സൈസ് പ്രിവന്റീവ് ഓഫീസർ ജയൻ പി. ജോൺ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് നയിച്ചു. എക്‌സൈസ് ഉദ്യോഗസ്ഥരായ സുരേഷ് കെ. എം, അനിൽ കുമാർ കെ. പി, തൊഴിൽവകുപ്പ് ഉദ്യോഗസ്ഥരായ ദീപേഷ് ധർമ്മജൻ, സിനി ജോസ്, ജിജോ ആന്റണി ജോസ് തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.