satheesan

ചെറുതോണി ജില്ലയിലെ ഭൂപ്രശ്‌നങ്ങൾക്കു അടിയന്തിര പരിഹാരം ഉണ്ടാകണമെന്ന് പ്രതിപ്രക്ഷനേതാവ് വി.ഡി.സതീശൻ ആവശ്യപ്പെട്ടു..ജനവാസ കേന്ദ്രങ്ങൾ ഉൾപ്പെടെ ഒരു കി.മീ. വരെ ബഫർ സോൺ മേഖലയായി പ്രഖ്യാപിച്ച ഇടതു സർക്കാരിന് എതിരേ ഒരു വാക്കു പോലും ഉരിയാടാത്ത സി.പി.എം ആർ.ഡി.ഒ.ഓഫീസ് വളയുന്നത് ആരെ ബോധിപ്പിക്കാനാണ്. ഇടക്കിയിലെ ഭൂപ്രശ്‌നങ്ങൾക്കു പരിഹാരം കാണുന്നതു വരെ കർഷകരെ അണി നിരത്തി പ്രത്യക്ഷ സമര പരിപാടികൾ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ജോയി വെട്ടിക്കുഴി യു.ഡി.എഫ് ജില്ലാ ചെയർമാനായി ചുമതല ഏറ്റെടുത്ത യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ കൺവീനർ പ്രൊഫ.എം.ജെ.ജേക്കബിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ യു.ഡി.എഫ്. കൺവീനർ എം.എം.ഹസ്സൻ മുഖ്യപ്രഭാഷണം നടത്തി.

. ഇടുക്കിയിലെ എല്ലാ വിഭാഗം ജനങ്ങളുടേയും പ്രശ്‌നങൾ പരിഹരിക്കുന്നതിനു യു.ഡി.എഫ്. ഒപ്പമുണ്ടായിരിക്കുമെന്നു ജില്ലാ ചെയർമാനായി ചുമതല ഏറ്റെടുത്ത ജോയി വെട്ടിക്കുഴി വ്യക്തമാക്കി. ഡീൻ കുര്യാക്കോസ് എം.പി., ഫ്രാൻസിസ് ജോർജ് എക്‌സ്.എം.പി., ഡി.സി.സി പ്രസിഡന്റ് സി.പി.മാത്യു, കെ.പി.സി.സി സെക്രട്ടറി ജോസി സെബാസ്റ്റ്യൻ, നേതാക്കളായ ഇ.എം.ആഗസ്തി, റോയ് കെ പൗലോസ്, ജോയി തോമസ്, ഇബ്രാഹിംകുട്ടി കല്ലാർ ,കെ.സുരേഷ് ബാബു, പി.പി.പ്രകാശ്, മാർട്ടിൻ മാണി, എം.കെ.നവാസ്, സി.കെ.ശിവദാസ്, കെ.എസ്.മൈദീൻ, എ.പി.ഉസ്മാൻ, നിഷ സോമൻ, സെബാസ്റ്റൻ എസ്.വിളക്കുന്നൻ, എം.ബി.സൈനുദ്ദീൻ, എം.കെ.പുരുഷോത്തമൻ , തോമസ് പെരുമന, ജോയി കൊച്ചുകരോട്ട്, ആന്റണി ആലഞ്ചേരി, എം.ജെ.കുര്യൻ, ബെന്നി തുണ്ടത്തിൽ, എൻ.ഐ.ബെന്നി, എം.എൻ.ഗോപി, തോമസ് രാജൻ, സേനാപതി വേണു, ജോർജ് ജോസഫ് പടവൻ, നോബിൾ ജോസഫ്, ഇന്ദു സുധാകരൻ, എം.ഡി.അർജുനൻ ,വർഗീസ് വെട്ടിയാങ്കൽ തുടങ്ങിയവർ പ്രസംഗിച്ചു.