തൊടുപുഴ: നഗരസഭ ഓഫീസ് കെട്ടിടത്തിൽ വർഷങ്ങളായി വ്യാപാരം നടത്തി വന്നിരുന്ന വ്യാപാരിയോട് നഗരസഭ ന അപക്വമായ നടപടികൾഎടുക്കുന്നതായി തൊടുപുഴ മർച്ചന്റ്‌സ് അസോസിയേഷൻ.അടിസ്ഥാന രഹിതമായ ആരോപണങ്ങൾ ഉന്നയിച്ചുകൊണ്ട് മുനിസിപ്പൽ ഓഫീസ് ബിൽഡിംഗിൽ 37 വർഷമായി വ്യാപാരം നടത്തുന്ന സി. ജെ സെബാസ്റ്റ്യന്റെ സ്ഥാപനം അടച്ചുപൂട്ടിയ നഗരസഭയുടെ തീരുമാനം പുനപരിശോധിക്കണമെന്ന് തൊടുപുഴ മർച്ചന്റ്‌സ് അസോസിയേഷൻ എക്‌സിക്യൂട്ടീവ് യോഗം ആവശ്യപ്പെട്ടു. ഏതൊരു വിഷയങ്ങളും ചർച്ചയിലൂടെ പരിഹരിക്കുവാൻ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി തയ്യാറാണെന്നിരിക്കെ കൂടി ആലോചനകൾ ഇല്ലാതെ ഇത്തരം നടപടി എടുത്തത്. അസോസിയേഷൻ പ്രസിഡന്റ് അജീവ് പുരുഷോത്തമൻ, ജനറൽ സെക്രട്ടറി സജി പോൾ, ട്രഷറർ കെ. എച്ച് കനി, മുൻ പ്രസിഡന്റ്മാരായ കെ. വിജയൻ, ജെയിൻ എം. ജോസഫ്, കെ. കെ നാവൂർ കനി, ഹാജി വി. എ ജമാൽ മുഹമ്മദ്, വേണു ഇ. എ. പി,സി. ജെ ജെയിംസ്, ആർ. രമേശ്, പി. കെ ഷാഹുൽ ഹമീദ് പടിഞ്ഞാറേക്കര, ആർ. ജയശങ്കർ,ജോസ് വഴുതനപിള്ളിൽ,യൂത്ത് വിംഗ് പ്രസിഡന്റ് പ്രജീഷ് രവി, അസോസിയേഷൻ കമ്മിറ്റി അംഗങ്ങൾ, യൂത്ത് വിംഗ് ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.