jiji
പാമ്പനാർ ശ്രീനാരായണ ട്രസ്റ്റ് ആർട്‌സ് ആൻഡ് സയൻസ് കോളേജിൽ മത്സര പരീക്ഷ പരിശീലന പരിപാടി ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ. ഫിലിപ്പ് ഉദ്ഘാടനം ചെയ്യുന്നു

പീരുമേട്: പാമ്പനാർ ശ്രീനാരായണ ട്രസ്റ്റ് ആർട്‌സ് ആൻഡ് സയൻസ് കോളേജിൽ ജാലകം എന്ന പേരിൽ മത്സര പരീക്ഷ പരിശീലന പരിപാടി ആരംഭിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി .കെ .ഫിലിപ്പ് ഉദ്ഘാടനം നിർവ്വഹിച്ചു . അനന്തമായ അവസരങ്ങൾ സ്വദേശത്തുള്ളപ്പോൾ അത് തിരിച്ചറിയാതെ വിദേശത്തേക്കുള്ള ഉദ്യോഗാർത്ഥികളുടെ ഒഴുക്കും അതിന്റെ കാരണങ്ങളും പരിശോധിക്കേണ്ടതാണ്. . നിലവിലുള്ള വിദ്യാഭ്യാസ സമ്പ്രദായം തന്നെയാണ് ഇത്തരത്തിലുള്ള മസ്തിഷ്‌ക ചോർച്ചക്കുള്ള പ്രധാന കാരണമെന്നും അദ്ദേഹം പറഞ്ഞ്. കോളേജ് ആർ.ഡി.സി കൺവീനർ ചെമ്പൻ കുളം ഗോപി വൈദ്യരുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ശ്രീ നാരായണ ട്രസ്റ്റ് ആർട്‌സ് ആൻഡ് സയൻസ് കോളേജ് പ്രിൻസിപ്പാൾ സനൂജ് .സി .ബ്രീസ് വില്ല , ശ്രീ നാരായണഗുരു കോളേജ് ഓഫ് അസ്വാൻസ് സറ്റഡീസ് പ്രിൻസിപ്പാൾ മനു പ്രസാദ്, പി. എസ്.സി ക്ലബ്ബ് കോഡിനേറ്റർമാരായ എൻ .കെ.രഞ്ജു , ആർ. രാകേഷ് ബാബു . പ്ലേസ്‌മെന്റ് സെൽ കോഡിനേറ്റർ ഷിബു.വി ,വിദ്യാർത്ഥി പ്രതിനിധികളായ അഭിഷേക് ജോഷി , വിഷ്ണുപ്രിയ രഘു, നോബിൻ ബോബി എന്നിവർ പ്രസംഗിച്ചു.