അടിമാലി: കേരള പിറവി ദിനത്തിൽ അടിമാലി സർവ്വീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ ബാങ്കിലെ അംഗങ്ങളായ മികച്ച കർഷകരെ ആദരിക്കുന്നു. കർഷകശീ, കർഷകരം, യുവകർഷകൻ, വിദ്യാർത്ഥികർഷകൻ എന്നിങ്ങനെ നാല് വിഭാഗത്തിലാണ് ബാങ്ക് ക്യാഷ് അവാർഡ് നൽകി ആദരിക്കുന്നത്. ഹെഡ് ഓഫീസ് അംഗണത്തിൽ നടക്കുന്ന ചടങ്ങിൽ അവാർഡുകൾ വിതരണം ചെയ്യും.
അവാർഡ് ജേതാക്കളെ തീരുമാനിക്കുവാൻ ബാങ്ക് ഭരണസമിതി സബ്കമ്മ റ്റിയ്ക്ക് രൂപം നൽകി. ഒക്ടോബർ 26ന് വൈകുന്നേരം 5 മണിക്കകം യോഗ്യരായവരുടെ അപേക്ഷകൾ 2 പാസ്‌പോർട്ട് സൈസ് ഫോട്ടോ സഹിതം ബാങ്ക് ഹെഡ് ഓഫീസിലോ ഇരുമ്പുപാലം ബ്രാഞ്ചിലോ എത്തിക്കേണ്ടതാണെന്ന് ബാങ്ക് പ്രസിഡന്റ് ജോൺസി ഐസക്, സെക്രട്ടറി മോബി പ്രസ്റ്റീജ് എന്നിവർ അറിയിച്ചു.