അടിമാലി : ആനച്ചാൽ നിവാസികളുടെ പുലിപ്പേടിക്ക് അറുതി വരുത്തുന്നതിന് ഇടപെടൽ നടത്തണമെന്നാവശ്യപ്പെട്ട് യു. ഡി. എഫ് പ്രതിപക്ഷനേതാവ് വി. ഡി. സതീശന് നിവേദനം നൽകി. യുഡി എഫ് ആനച്ചാൽ മേഘലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ രാപകൽ സമരവും കഴിഞ്ഞ ദിവസം ആർ ഡി ഒ ഓഫീസ് മാർച്ചും ധർണ്ണയും എല്ലാം നടത്തിയിട്ടും അധികൃതരുടെ ഭാഗത്തുനിന്ന് യാതൊരു നടപടിയും ഉണ്ടാകത്തതിനാൽ ജില്ലയിൽ സന്ദർശനത്തിനെത്തിയ പ്രതിപക്ഷ നേതാവിനെ നേരിൽക്കണ്ട് തങ്ങളുആവശ്യങ്ങൾ അറിയിക്കുകയായിരുന്നു. യുഡിഎഫ് മേഘലാ കമ്മിറ്റി കൺവീനർ പി സി ജയന്റെ നേതൃത്വത്തിലാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശനെക്കണ്ട് ജനങ്ങളുടെ ആശങ്ക വിവരിക്കുകയും നിവേദനം നൽകുകയും ചെയ്തത്.