elephant
ചിന്നക്കനാലിൽ കാട്ടാന തകർത്ത വീടിന് മുന്നിൽ ഗൃഹനാഥൻ രാജ

രാജാക്കാട്: ചിന്നക്കനാൽ മോണ്ട് ഫോർട്ട് സ്‌കൂൾ പരിസരത്തെത്തിയ കാട്ടാന നാട്ടുകാരെ ഭീതിയിലാഴ്ത്തി. ഇന്നലെ പുലർച്ചെ പ്രദേശത്ത് എത്തിയ കാട്ടാന ചിന്നക്കനാൽ സ്വദേശിയായ രാജയുടെ വീട് പൂർണമായും ഇടിച്ചുനിരത്തി. ഈ സമയം രാജയും കുടുബവും ഇവിടെയില്ലായിരുന്നതിനാൽ വൻ അപകടമാണ് ഒഴിവായത്. ചെമ്പകതൊഴുകുടി, വെട്ട വാന്തേരി, ശങ്കരപാണ്ഡ്യമെട്ട് എന്നിവടങ്ങളിലും കാട്ടാന ശല്യം രൂക്ഷമാണ്.