പീരുമേട്: സത്രം വനമേഖലയിൽ കഴിയുന്ന ആദിവാസി വിഭാഗങ്ങളുടെ ഉന്നമനത്തിനും ഇവരുടെ പുനരധിവാസത്തിനു മായി സംയുക്ത യോഗം സത്രത്തിൽ വച്ച് നടന്നു. പീരുമേട് , വണ്ടിപ്പെരിയാർ, പെരുവന്താനം, പഞ്ചായത്തുകളിൽ ഉൾപ്പെടുന്ന സത്രം വനമേഖലയിലാണ് മലം പണ്ടാരം വിഭാഗത്തിൽ പെടുന്ന ആദിവാസികൾ അധിവസിച്ച് വരുന്നത്. 24 ആദിവാസി കുടുംബങ്ങളാണ് ഇവിടെ ഉള്ളത്. ഇവർക്ക് വാസയോഗ്യമായ വീടുകൾ . കുട്ടികളുടെ വിദ്യാഭ്യാസം കുടിവെള്ളമടക്കമുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒന്നും തന്നെ ഇല്ല. മുൻ കാലങ്ങളിൽ വനം വകുപ്പിന്റെ നേതൃത്വത്തി ഇവർക്ക് താമസിക്കുന്നതിനായി ഷെഡുകൾ നിർമ്മിച്ച് നൽകിയിരുന്നു. എന്നാൽ വനമേഖലയെ ആശ്രയിച്ചു കഴിയുന്ന ഇവർ ഇവിടെ സ്ഥിരമായി താമസിക്കാറുമില്ല. ട്രൈബൽ ഡി പ്പാർട്ടുമെന്റ് നിരവധി പദ്ധതികൾ ഒരുക്കിയിട്ടുണ്ടെങ്കിലം. ഇവയൊന്നും പ്രാബല്യത്തിൽ വരാത്ത സാഹചര്യത്തിലാണ് ഇവരുടെ ഉന്നമനത്തിനായി. 3 പഞ്ചായത്തുകളും സംയുക്തമായി പദ്ധതികൾ തയ്യാറാക്കുന്നത്. പദ്ധതികളെ കുറിച്ച് ബോധവാൻമാരാക്കുക എന്ന ലക്ഷ്യത്തോടെയാണ് സംയുക്ത യോഗം വിളിച്ചു ചേർത്തത്. സത്രം ഇ.സി.സി ഹാളിൽ നടന്ന യോഗത്തിൽ അഴുത ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ പി.എം നൗഷാദ് അദ്ധ്യക്ഷനായിരുന്നു പീരുമേട് സി.ഇ. ഒ മഞ്ജു ജോർജ് സ്വാഗതമാശംസിച്ചു പീരുമേട് പഞ്ചായത്ത് പ്രസിഡന്റ് എസ്.സാബു യോഗം ഉദ്ഘാടനം ചെയ്തു.
അഴുത ബ്ലോക്ക് പഞ്ചായത്തംഗം അർ. സെൽവത്തായി. വണ്ടിപ്പെരിയാർഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർ പേഴ്‌സൺ ജെ. പ്രതിഭ. വിവിധ ഗ്രാമ പഞ്ചായത്തംഗങ്ങളായ ഗുണേശ്വരി. ജിജോ രാധാകൃഷ്ണൻ. ഇ.ആർ ബൈജു തുടങ്ങിയവർ സംസാരിച്ചു. വനം വകുപ്പ് ,റവന്യു . ട്രൈബൽ ഡി പ്പാർട്ടുമെന്റ് ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുത്തു.