ചെറുതോണി. കെ പി എം എസ് ജില്ലാ ജനറൽ കൗൺസിൽ ഞായറാഴ്ച 11ന് ചെറുതോണി പൊലീസ് അസോസിയേഷൻ ഹാളിൽ ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ ഉദ്ഘാടനം ചെയ്യുമെന്ന് കെ പി എം എസ് നേതാക്കൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. കെ പി എം എസ് ഉൾപ്പെടുന്ന പട്ടികജാതി വർഗ്ഗ സംയുക്ത സമിതിയുടെ നേതൃത്വത്തിൽ എയ്ഡഡ് വിദ്യാഭ്യാസ സംവരണത്തിലും ഭൂവിഷയത്തിലും പരിഹാരം തേടി നടത്താൻ പോകുന്ന പ്രക്ഷോഭങ്ങളുടെ ഭാഗമായി അടുത്ത നവംബർ 21 ന് കോട്ടയത്ത് നടക്കുന്ന അവകാശ പ്രഖ്യാപന സംഘമത്തിന്റെ മുന്നോടിയായിട്ടാണ് ജില്ലാ കൗൺസിലിൽ ചേരുന്നത്. അഞ്ച് യൂണിയനുകളിൽ നിന്നായി 286 പ്രതിനിധികൾ കൗൺസിലിൽ പങ്കെടുക്കുമെന്ന് കെ പി എം എസ് സംസ്ഥാന കമ്മറ്റി അംഗങ്ങളായ കെ കെ രാജൻ, ശിവൻ കോഴിയ്ക്കാമാലി, ഇടുക്കി യൂണിയൻ പ്രസിഡന്റ് രവി കൺട്രാമറ്റം എന്നിവർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.