ഇടുക്കി :ജില്ലയിലെ ബഡ്‌സ് സ്‌കൂളുകൾക്ക് ആയി കുടുംബശ്രീ ജില്ലാ മിഷൻ സംഘടിപ്പിച്ച ജില്ലാ തല ബഡ്‌സ് ഫെസ്റ്റ് മലർവാടിക്കൂട്ടം കുമളി വൈ എം സി എ ഹാളിൽ സമാപിച്ചു. കുമളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശാന്തി ഷാജിമോൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പി. കെ. ബാബുക്കുട്ടി അധ്യക്ഷനായിരുന്നു. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ കെ.എം. സിദ്ധിഖ് സ്വാഗതം പറഞ്ഞു.. മെമ്പർമാരായ റോബിൻ കാരക്കാട്ടു, രമ്യ, നോളി ജോസഫ്, രജനി, ഡെയ്‌സി സെബാസ്റ്റ്യൻ, ജിജോ രാധാകൃഷ്ണൻ, ജയ്‌മോൾ എന്നിവർ ആശംസകൾ നേർന്നു. കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജർ കെ.വി. ബിപിൻ നന്ദി പറഞ്ഞു. കുട്ടികൾ വിവിധ കലാപരിപാടികളിൽ അവതരിപ്പിച്ചു. മികച്ച ഭിന്നശേഷിക്കാരായ കുട്ടികൾക്കായി കുടുംബശ്രീയുടെ പിന്തുണയോട് കൂടി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ പ്രവർത്തിക്കുന്ന സ്‌കൂളുകളാണ് ബഡ്‌സ് സ്‌കൂളുകൾ. ജില്ലയിൽ കുമളി ഉടുമ്പൻചോല എന്നിവിടങ്ങളിലായി രണ്ട് സ്‌കൂളുകളാണ് ഉള്ളത്.