manakkad

മണക്കാട്:വിമുക്തി 2022 ലഹരി വിമുക്ത പ്രചാരണ പരിപാടികളുടെ ഭാഗമായി മണക്കാട് ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ രൂപം നൽകിയ പഞ്ചായത്ത്തല ജന ജാഗ്രത സമിതിയുടെ നേതൃത്വത്തിൽ ലഹരി വിമുക്ത സന്ദേശ റാലി നടത്തി. പൊലീസ്,എക്‌സൈസ്,കുടുംബശ്രീ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, വിദ്യാർത്ഥികൾ, അദ്ധ്യാപകർ എന്നിവ റാലിയിൽ അണിചേർന്നു. മണക്കാട് കുന്നത്തുപാറയിൽ നിന്നാരംഭിച്ച സന്ദേശ റാലി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് . ടിസ്സി ജോബ് ഉദ്ഘാടനം ചെയ്തു. തൊടുപുഴ എക്‌സൈസ് ഇൻസ്‌പെക്ടർ ദിലീപ് സി.പി. റാലി ഫ്‌ളാഗ് ഓഫ് ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡോ.റോഷ്‌നി ബാബുരാജ്, സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻമാരായ പി.എസ്. ജേക്കബ്, സീനബിന്നി, ജീനഅനിൽ ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ മാർട്ടിൻ ജോസഫ്, ജിജോ ജോർജ്,ജയൻ അയ്യപ്പൻ പഞ്ചായത്ത് മെമ്പർമാരായ ധാമോദരൻ നമ്പൂതിരി, ടോണി കുര്യാക്കോസ്, വി.ബി. ദിലീപ് കുമാർ, ജോമോൻ ഫിലിപ്പ്, എം.മധു , ഓമന ബാബു, ലിൻസി ജോൺ, ഷൈനി ഷാജി പഞ്ചായത്ത് സെക്രട്ടറി കെ.എൻ.സുശീല സിഡിഎസ് ചെയർപേഴ്‌സൺ ശ്രീജ രാജീവ് എന്നിവർ പ്രസംഗിച്ചു.വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ ആശാവർക്കർമാർ കുടുംബശ്രീ പ്രവർത്തകർ സ്‌കൂൾ കുട്ടികൾ തൊഴിലുറപ്പ് തൊഴിലാളികൾ എന്നിവർ പങ്കു ചേർന്നു.