കാഞ്ഞിരമറ്റം: കാഞ്ഞിരമറ്റം ഗ്രാമീണ വായനശാല യുവജനവേദിയുടെ ആഭിമുഖ്യത്തിൽ യുവജനങ്ങളും വിദേശപഠനവും എന്ന വിഷയത്തിൽ സെമിനാർ നടത്തി. ലൈബ്രറി കൗൺസിൽ അംഗം എസ്. ജി. ഗോപിനാഥൻനായർ ഉദ്ഘാടനം ചെയ്തു. വാഴക്കുളം വിശ്വജ്വാതി എഞ്ചിനിയറിംഗ് കോളേജ് അസി. പ്രൊഫസർ ജോമു. എം. ജോർജ് വിഷയാവതരണം നടത്തി. എം. എൻ. രാമചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.