തൊടുപുഴ : 'മലയാളി ലോക കാര്യങ്ങൾ ഓർത്ത് തല പുകയുമ്പോൾ വീട്ടിലെ അടുപ്പിൽ തീ പുകയുന്നതിനെക്കുറിച്ച് മറന്ന്പോയോ....'അടുത്തകാലത്തായി ഇറങ്ങിയ പല ട്രോളുകളുടെയും അന്തസത്ത ഇതായിരുന്നു. ഒരു ദിവസം ഒന്ന് തള്ളിനീക്കാൻ ശരിക്കും പെടാപ്പാട് പെടുകയാണ്. അരി മുതൽ പലചരക്ക് സാധനങ്ങൾ വരെ വിലയങ്ങ് കുതിച്ച്കയറിയാൽ എന്ത്ചെയ്യും. അരിയിനങ്ങൾക്ക് പത്തുരൂപയ്ക്ക്മേൽവരെ ഉയർന്നതോടെ കുടുംബ ബഡ്ജറ്റിന്റെ താളം തെറ്റുമെന്ന കാര്യം പറയേണ്ടതില്ലല്ലോ.

മൊത്തക്കച്ചവടക്കാരിൽ നിന്ന് കൂടിയ നിരക്കിൽ സാധനം വാങ്ങി വിൽക്കാനാവാത്ത അവസ്ഥയിലാണ് ചെറുകിട കച്ചവടക്കാർ. മറ്റ് സംസ്ഥാനങ്ങളിലെ മഴക്കെടുതി മൂലം ചരക്ക് വരവ് കുറഞ്ഞതും ഇന്ധനവില വർദ്ധനയടക്കമുള്ള കാര്യങ്ങളുമാണ് വില വർദ്ധനയ്ക്ക് പിന്നിൽ. വിദൂരങ്ങളിൽ നിന്ന് സാധനമെത്തുമ്പോഴുണ്ടാകുന്ന ഗതാഗതച്ചെലവും കൂടി. എന്നാൽ വിലക്കയറ്റം പിടിച്ചു നിറുത്താൻ സർക്കാർ കാര്യമായ നടപടിയൊന്നും എടുക്കാത്തതാണ് പ്രശ്‌നമെന്നാണ് കച്ചവടക്കാർ ഒന്നടങ്കം പറയുന്നത്.

പയർ, പരിപ്പ്, ശർക്കര, കടല, ഗ്രീൻപീസ്, മുതിര എന്നിവയ്‌ക്കെല്ലാം വില വർദ്ധിച്ചു. എഇത്തരം ഭക്ഷ്യവസ്തുക്കൾക്കായിഅയൽസംസ്ഥാനമായ ആന്ധ്രയെയയാണ് ആശ്രയിക്കുന്നത്. ആന്ധ്രയിൽ അടക്കം സമീപ സംസ്ഥാനങ്ങളിൽ ഉത്പാദനം കുറഞ്ഞതാണ് വില കുതിക്കാൻ കാരണമെന്നാണ് വിശദീകരണം.

പച്ചക്കറി വിപണിയിൽ മുരിങ്ങ, കാരറ്റ്, തക്കാളി എന്നിവയ്ക്കാണ് വില കൂടുതൽ. 120 രൂപയാണ് മുരിങ്ങക്കായ വിലയെങ്കിൽ കാരറ്റിന് 100 രൂപയാണ്. ചെറുനാരങ്ങയ്ക്കും 100 രൂപയാണ്. നമ്മുടെ നാട്ടിൽ സുലഭമായ പച്ചമാങ്ങയ്ക്ക് 70 രൂപയെത്തി. കറിനാരങ്ങ, ഇഞ്ചി, പച്ചമുളക് ഇതൊക്കെ വിക്കയറ്റത്തിന്റെ പിടിയിലാണ്.

അരി ആഹാരം

എങ്ങനെ കഴിക്കും

39 രൂപയുണ്ടായിരുന്ന മട്ട അരിക്ക് ഇപ്പോൾ വില 50 ആണ്. ചില്ലറ വില 60ന് മുകളിലെത്തും.

54രൂപയുടെ ജയയ്ക്ക് ചില്ലറ വില 56 മുതൽ 60 വരെ

44 രൂപയിൽനിന്ന് സുരേഖയുടെ ചില്ലറവില 48മുതൽ 50 വരെയെത്തി