ബൈസൺവാലി: വനദീപം വായനശാലയുടെ ആഭിമുഖ്യത്തിൽ ലഹരിവിമുക്ത ക്യാമ്പയിൻ ഇന്ന് നടക്കും. വായനശാലാ ഹാളിൽ വൈകുന്നേരം 4ന് പ്രസിഡന്റ് എം. കെ. മാധവന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ അടിമാലി എക്സൈസ് നാർക്കോട്ടിക് എൻഫോഴ്സ്മെന്റ് പ്രിവന്റീവ് ഓഫീസർ ആർ. സജീവ് ഉദ്ഘാടനം ചെയ്യും. അടിമാലി ബ്ളോക്ക് പഞ്ചായത്തംഗം രാജമ്മ രാധാകൃഷ്ണൻ, ലൈബ്രറി കൗൺസിൽ ജില്ലാ കൗൺസിലംഗം എം. പി. പുഷ്പരാജൻ, പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റിയംഗം പ്രീതി പ്രേംകുമാർ, പഞ്ചായത്തംഗം ആതിര ഗിരീഷ് എന്നിവർ പ്രസംഗിക്കും. വായനശാല സെക്രട്ടറി കെ. ജി. സാബു സ്വാഗതവും വൈസ് പ്രസിഡന്റ് അലോഷി തിരുതാളിൽ നന്ദിയും പറയും.