ഇടുക്കി : പൈനാവിൽ പ്രവർത്തിക്കുന്ന പൈനാവ് മോഡൽ പോളിടെക്‌നിക് കോളേജിൽ ബയോമെഡിക്കൽ എഞ്ചിനീയറിംഗ്, കമ്പ്യൂട്ടർ ഹാർഡ് വെയർ എഞ്ചിനീയറിംഗ്, ഇലക്ട്രോണിക്‌സ് ആന്റ് കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗ്, കമ്പ്യൂട്ടർ എഞ്ചിനീയറിംഗ്, എന്നീ ഡിപ്ലോമ പ്രോഗ്രാമുകളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് സ്‌പോട്ട് അഡ്മിഷൻ നടത്തും..
അഡ്മിഷന് താല്പര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുമായി രക്ഷകർത്താക്കളോടൊപ്പം കോളജിൽ നേരിട്ട് ഹാജരാകണം. പോളിടെക്‌നിക് പ്രവേശനത്തിനായി ഓൺലൈൻ ആയി രജിസ്റ്റർ ചെയ്യാത്തവർക്കും സർക്കാർ പ്രസിദ്ധീകരിച്ച റാങ്ക് ലിസ്റ്റിൽ ഉൾപെടാത്തവർക്കും ഇപ്പോൾ അപേക്ഷ നൽകാം. എസ്.സി /എസ്.ടി/ഒ.ഇ.സി /ഒ.ബി.സി എച്ച് വിദ്യാർത്ഥികൾക്ക് ഫീസ് അടയ്‌ക്കേണ്ട. യോഗ്യരായ വിദ്യാർത്ഥികൾക്ക് സ്‌കോളർഷിപ്പും ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 04862 297617 , 9447847816 , 85470 05084, 9495276791.