ഇടുക്കി :സർക്കാർ എഞ്ചിനിയറിംഗ് കോളേജിൽ ബി.ടെക്ക് (ലാറ്ററൽ എൻട്രി), ബി.ടെക്ക്, പവർ ഇലക്ട്രോണിക്‌സ് ആൻഡ് കൺട്രോൾ (ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്‌സ്), വി.എൽ.എസ്.ഐ ആൻഡ് എംബഡഡ് സിസ്റ്റംസ് (ഇലക്ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷൻ) കമ്പ്യൂട്ടർ സയൻസ് ആൻഡ് സിസ്റ്റംസ് എൻജിനിയറിംഗ് (കമ്പ്യൂട്ടർ സയൻസ്), നെറ്റ് വർക്ക് എഞ്ചിനിയറിംഗ് (ഇൻഫർമേഷൻ ടെക്‌നോളജി)
ഒഴിവുള്ള സീറ്റിലേക്ക് പ്രവേശനം 25 ന് കോളേജിൽ നടത്തും. താല്പര്യമുള്ള വിദ്യാർത്ഥികൾ അസ്സൽ രേഖകൾ സഹിതം അന്നേ ദിവസം രാവിലെ 11ന് മുമ്പായി കോളേജിൽ ഹാജരായി രജിസ്റ്റർ ചെയ്യണം. പ്രവേശനം ലഭിക്കുന്ന പക്ഷം ഫീസ് തുക ഒടുക്കി സീറ്റ് നിജപ്പെടുത്തണം. കൂടുതൽ വിവരങ്ങൾക്ക് കോളേജ് വെബ്‌സൈറ്റ് സന്ദർശിക്കുക.