തൊടുപുഴ:ജില്ലാ യുവജന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ലഹരി വിമുക്ത ക്യാമ്പയിന്റെ ഭാഗമായി ഇന്ന് രാവിലെ 10 ന് തൊടുപുഴ പ്രൈവറ്റ് സ്റ്റാന്റിൽ നിന്നും ആരംഭിച്ച് ബീമ ജ്വല്ലറിക്കു സമീപമുള്ള ജില്ലാ യുവജന കേന്ദ്രം ഓഫീസിനു മുന്നിൽ അവസാനിക്കുന്ന കൂട്ടയോട്ടം നടക്കും.
പരിപാടിയുടെ ഉദ്ഘാടനവും ഫ്‌ളാഗ് ഓഫും ജലവിഭവ മന്ത്രി റോഷി അഗസ്റ്റ്യൻ നിർവ്വഹിക്കും. പി ജെ ജോസഫ് എം.എൽ .എ അദ്ധ്യക്ഷനാകുന്ന ചടങ്ങിൽ തൊടുപുഴ നഗരസഭാ ചെയർമാൻ സനീഷ് ജോർജ് മുഖ്യപ്രഭാഷണം നടത്തും. വിമുക്തി മിഷൻ ജില്ല കോ ർഡിനേറ്റർ ഡിജോദാസ് ലഹരി വിരുദ്ധ പ്രതിജ്ഞയും ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണർ സലീം വി. എ ലഹരി വിരുദ്ധ സന്ദേശവും നല്കും.
വാർഡ് കൗൺസിലർ ജോസ് മഠത്തിൽ, ടീം കേരള ജില്ലാ ക്യാപ്ടൻ കലേഷ് കുമാർ , അവളിടം ജില്ലാ കോ ഓഡിനേറ്റർ ചിപ്പി ജോർജ് , മുൻ സ്റ്റേറ്റ് ഫുട്‌ബോൾതാരം സലീം കുട്ടി , മുനിസിപ്പൽ കോർഡിനേറ്റർ ഷിജി ജെയിംസ, ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസർ ശങ്കർ എം എസ് എന്നിവർ പങ്കെടുക്കും