പീരുമേട്:
പീരുമേട് ഉപജില്ല പ്രവൃത്തി പരിചയ മേള ഏലപ്പാറ പഞ്ചായത്ത് സ്‌കൂളിൽ നടത്തി. . ഹയർ സെക്കന്ററി, ഹൈസ്‌കൂൾ, യു പി സ്‌ക്കൂൾ കുട്ടികളുടെ മത്സരം സംയുക്തമായാണ് സംഘടിപ്പിച്ചത്. പീരുമേട് ഉപജില്ലയിലെ 78 സ്‌കൂളുകളിൽ നിന്നായി 1078 വിദ്യാർത്ഥികളാണ് മത്സരത്തിൽ മാറ്റുരച്ചത്. ഈറ, മുള കൊണ്ടുള്ള ഉത്പ്പന്നങ്ങൾ,ബുക്ക് ബയന്റിംഗ് ,തുണിയിൽ ചിത്രങ്ങൾ പയിന്റിംഗ്
,ചിരട്ട ഉത്പ്പന്നങ്ങൾ,കയർ ചവിട്ടികൾ ,പ്ലാസ്റ്റിക് നൂൽ,ഫാബ്രിക് പെയിന്റിംഗ് ,ലോഹത്തകിടിൽ കൊത്തുപണി,വർണ്ണക്കടലാസുൽപ്പന്നങ്ങൾ,നൂലുപയോഗിച്ഛ് ,ചിത്രത്തുന്നൽ ,കാർഡ്, ചാർട്ട്, േ്രസ്റ്റാബോഡ് ഉൽപ്പന്നം,പനയോല,പാഴ്വസ്തുഉല്പന്നം ,പാവകളിക്ക് ,ലോഹത്തകിട് ഉപയോഗിച്ച് നിർമ്മാണവസ്തുക്കൾ,വെജിറ്റബിൾ പ്രിന്റ്,മരത്തിൽ കൊത്തുപണി,മരപ്പണി തുടങ്ങി വിവിധയിനങ്ങളിലാണ് കുട്ടികൾ മത്സരിച്ചത്.