തൊടുപുഴ : മാലിന്യ സംസ്‌ക്കരണത്തിന്റെ നല്ല ശീലങ്ങൾ കുട്ടികളിലും കുടുംബങ്ങളിലും എത്തിക്കുക എന്ന ഉദ്ദേശത്തോടെ രാജ്യമാകെ നടന്നു വരുന്ന സ്വച്ഛ്താ കീദോ രംഗ് തൊടുപുഴ നഗരസഭയിലും സംഘടിപ്പിച്ചു. എ.പി.ജെ.അബ്ദുൾകലാം സ്‌കൂളിൽ നടന്നയോഗത്തിൽ ആരോഗ്യകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എം.എം.കരിം അദ്ധ്യക്ഷത വഹിച്ചു. നഗരസഭ ചെയർമാൻ സനീഷ്‌ ജോർജ്ജ് ഉദ്ഘാടനം ചെയ്തു. കൗൺസിലർമാർ, അദ്ധ്യാപകർ, കുട്ടികൾ എന്നിവർ പങ്കെടുത്തു. ജൈവമാലിന്യങ്ങൾ പച്ചയും അജൈവമാലിന്യങ്ങൾ നീലയും എന്ന ആശയം പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി വ്യാപാരശാലകൾ, വീടുകൾ എന്നിവിടങ്ങളിൽ ബോധവൽക്കരണം നടത്തി.