വണ്ടിപ്പെരിയാർ :ഇരുചക്രവാഹനത്തിൽ വീട്ടിലേയ്ക്ക് മടങ്ങുന്നതിനിടെ കാട്ടുപന്നിയുടെ ആക്രമണത്തിൽ വ്യാ പാരിക്ക് പരിക്കേറ്റു.. വ്യാപാരിയായ പീറ്റർ കച്ചവടം കഴിഞ്ഞ് ഇരുചക്ര വാഹനത്തിൽവീട്ടിലേക്ക് മടങ്ങുന്നതിനിടയിൽവണ്ടിപ്പെരിയാർ പൊലീസ് സ്റ്റേഷന് സമീപം അണ്ണൻ തമ്പി മരത്തിനടുത്ത് വച്ചാണ് സംഭവം . കാട്ടുപന്നി കുറുകെ വന്ന് ഇരുചക്രവാഹനത്തിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബൈക്ക് മറിഞ്ഞു വീണുടയുടൻ പീറ്ററെ കാട്ടുപന്നി ആക്രമിച്ചദ. ഒപ്പം ഇരുചക്രവാഹനത്തിന് കേട്പാടുകൾ വരുത്തി. പരിക്കേറ്റ് രക്തം വാർന്ന് റോഡിൽ കിടന്ന പീറ്ററെ വണ്ടിപ്പെരിയാർ സ്റ്റേഷനിലെ നൈറ്റ്പട്രോളിംഗ് പൊലീസ് സംഘത്തിലെ എ.എസ്‌ഐ പി.എം നാസ്സർ, സിവിൽ പൊലീസ് ഓഫീസർ മനോജ് വിജയൻ എന്നിവർ ചേർന്ന് വണ്ടിപ്പെരിയാർ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.