മുട്ടം: ഐ എച്ച് ആർ ഡി കോളേജ് എൻ എസ് എസ് വിഭാഗം, മുട്ടം ടൂറിസം ഡവലപ്പ്മെന്റ് സൊസൈറ്റി എന്നിവയുടെ സംയുക്താഭ്യമുഖ്യത്തിൽ ലോകഭക്ഷ്യദിന വാരാചരണം പെരുമറ്റം എസ്റ്റേറ്റ് ക്ലബ്ബ് ഹാളിൽ സംഘടിപ്പിച്ചു.ടൂറിസം ഡവലപ്പ്മെന്റ് സൊസൈറ്റി സെക്രട്ടറി ടോമി ജോർജ് മൂഴിക്കുഴി അദ്ധ്യക്ഷത വഹിച്ച യോഗം തൊടുപുഴ ബ്ലോക്ക്‌ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് എൻ കെ ബിജു ഉദ്ഘാടനം ചെയ്തു.മുട്ടം പഞ്ചായത്ത്‌ പ്രസിഡന്റ് ഷൈജ ജോമോൻ മുഖ്യാതിഥിയായി പങ്കെടുത്തു.ഐ എച്ച് ആർ ഡി കോളേജ് പ്രിൻസിപ്പാൾ സുജി പി റ്റി മുഖ്യപ്രഭാഷണം നടത്തി. ഗ്രാമ - ബ്ലോക്ക് പഞ്ചായത്ത്‌ ജനപ്രതിനിധികൾ,ഐ എച്ച് ആർ ഡി കോളേജിലെ ഉദ്യോഗസ്ഥർ,വിവിധ സാമൂഹ്യ- സാംസ്ക്കാരിക-രാഷ്ട്രീയ നേതാകൾ എന്നിവർ സംസാരിച്ചു. ഭക്ഷ്യദിനത്തിന്റെ ഭാഗമായി കോളേജിലെ എൻ എസ് എസ് വിദ്യാർത്ഥികളുടെ നേതൃത്വത്തിലുണ്ടാക്കിയ പായസ വിതരണവും നടത്തി.