യൊടുപുഴ:മൃഗസംരക്ഷണവുമായി ബന്ധപ്പെട്ട ചട്ടങ്ങളും നിയമങ്ങളും സംബന്ധിച്ച് പെറ്റ്‌ഷോപ്പ് ഉടമസ്ഥർ, ഡോഗ് ബ്രീഡേഴ്‌സ്, പൊതുജനങ്ങൾ , ഉദ്യോഗസ്ഥർ എന്നിവർക്ക് തൊടുപുഴ ജില്ലാ വെറ്ററിനറി കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ബോധവല്ക്കരണ സെമിനാർ തൊടുപുഴ പൊതുമരാമത്ത് റെസ്റ്റ് ഹൗസ് ഹാളിൽ 26ന് നടത്തും. രാലിലെ 10ന് മുനിസിപ്പൽ ചെയർമാൻ സനീഷ് ജോർജ് സെമിനാർ ഉദ്ഘാടനം ചെയ്യും. സംസ്ഥാന ആനിമൽ വെൽഫെയർ ബോർഡ് അംഗം അഡ്വ. ജി. കൃഷ്ണപ്രസാദ് മുഖ്യപ്രഭാഷണം നടത്തും. പേവിഷബാധയും ഏകാരോഗ്യവും, പെറ്റ്‌ഷോപ്പ് റൂൾ, മാർക്കറ്റ് റൂൾ, നാട്ടാന പരിപാലന നിയമം, ഡോഗ് ബ്രീഡിംഗ് റൂൾ , പി.സി.എ ആക്ട്, പഞ്ചായത്തിരാജ് ആക്ട് എന്നീ നിയമങ്ങളെ സംബന്ധിച്ച ക്ലാസ്സുകളും സെമിനാറിൽ ചർച്ചചെയ്യും.