തൊടുപുഴ : അറബിക് , സംസ്‌കൃതം ഭാഷകൾ പഠിക്കുന്ന കുട്ടികൾക്ക് ജനറൽ കലോത്സവത്തിൽ പങ്കെടുക്കുന്നതിനായി സ്‌കൂൾ കലോത്സവം നിലവിലുള്ള രീതിയിൽ തന്നെ നടത്തണമെന്ന് കെ പി എസ് ടി ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു . നിരവധി വർഷങ്ങളായി അറബി , സംസ്‌കൃത കലോത്സവങ്ങളിൽ പങ്കെടുക്കുന്ന കുട്ടികൾക്ക് ലഭിച്ചു കൊണ്ടിരിക്കുന്ന ആനുകൂല്യം ഇല്ലാതാക്കുന്ന നടപടി അനീതിയാണെന്ന് യോഗം കുറ്റപ്പെടുത്തി. യോഗം കെ പി എസ് ടി എ സംസ്ഥാന വൈസ് പ്രസിഡന്റ് വി എം ഫിലിപ്പച്ചൻ ഉദ്ഘാടനം ചെയ്തു . ജില്ലാ പ്രസിഡന്റ് പി എം നാസർ അധ്യക്ഷത വഹിച്ചു . സംസ്ഥാന സെക്രട്ടറി വി ഡി എബ്രഹാം , ജില്ലാ സെക്രട്ടറി സജി ടി ജോസ് , ട്രഷറർ ഡെയ്‌സൺ മാത്യു , സി കെ മുഹമ്മദ് ഫൈസൽ ,ജോളി മുരിങ്ങമറ്റം ,ബിജോയ് മാത്യു ,കെ രാജൻ ,എം വി ജോർജ്കുട്ടി , സെലിൻ മൈക്കിൾ , ജോയി ആൻഡ്രൂസ് ,അജീഷ് കുമാർ ,അനീഷ് ജോർജ് , ഷിന്റോ ജോർജ് , സുനിൽ റ്റി തോമസ് , സിബി കെ ജോർജ് , രാജിമോൻ ഗോവിന്ദ് എന്നിവർ സംസാരിച്ചു .